പ്രവാസികൾക്കായി ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ പദ്ധതി

pravasi newപ്രവാസികൾക്ക് സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ അംഗമാകാം, എൻ.ആർ.ഇ അക്കൗണ്ടിൽ നിന്ന് പണം നേരിട്ടടയ്ക്കാം, വർഷം 14-18 ശതമാനത്തിനടുത്ത് നേട്ടമുണ്ടാകും. റിസർവ്വ് ബാങ്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തി.

കഴിഞ്ഞ വർഷത്തിൽ പെൻഷൻ റെഗുലേറ്ററി അതോറിറ്റി പ്രവാസികൾക്കുള്ള പെൻഷൻ പദ്ധതിയുമായി രംഗത്തു വന്നിരുന്നു. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ പൗരൻമാർക്ക് കഴിഞ്ഞവർഷം വരെ എൻ. പി. എസ് (നാഷ്ണൽ പെൻഷൻ സ്‌കീമിൽ) ചേരാൻ അന്നു വരെ സാധ്യമായിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞവർഷം ജൂലൈയിൽ ഇതിൽ പ്രവാസികളെ കൂടി ഉൾപെടുത്തി.

എന്നാൽ പ്രവാസികൾക്ക് എങ്ങനെ അതിൽ പണം അടയ്ക്കാം എന്നതിനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. കാരണം എൻ.ആർ.ഇ, എൻ ആർ. ഓ., എഫ് സി എൻ ആർ തുടങ്ങിയ അക്കൗണ്ടുകളളിൽ നിന്നു പണം ഇതിനായി ഉപയോഗിക്കണമെങ്കിൽ 1999 ലെ FEMA (ഫോറ്യൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) ഭേദഗതി ചെയ്യേണ്ടതുണ്ട്. അതാണിപ്പോൾ ഭേദഗതി ചെയ്യപെട്ടതായി റിസർവ്വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പ്രവാസികൾക്ക് ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് മ്യൂച്ചൽ ഫണ്ടുൾപെടെ, വിവിധ നിക്ഷേപ പദ്ദതിയിൽ അംഗമാകാൻ അനുവാദമുണ്ടായിരുന്നു. ആ വിഭാഗത്തിൽ പെൻഷൻ ഫണ്ടിനെ കൂടി ഉൾപെടുത്തിയാണ് ഈ നിയമപരമായ പ്രശ്‌നം റിസർവ്വ് ബാങ്ക് പരിഹരിച്ചത്.

ഇനി ഈ പണം കാലവധിക്കു ശേഷം പിൻവലിച്ച് മറ്റൂ വിദേശ കറൻസിയിലേയ്ക്ക് മാറ്റാനും സാധിക്കും. ഇതു വളരെ യധികം പ്രയോജനം ചെയ്യുന്ന കാര്യമാണ് . വിദേശത്തുള്ള രാജ്യത്തിൽ സ്ഥിരതാമസക്കാരാനായോ അവിടുത്തെ പൗരനായോ മാറുമ്പോൾ, കാലാവധി കഴിഞ്ഞു കിട്ടുന്ന തുക അതാതു രാജ്യങ്ങളിലെ കറൻസിയിലേയ്ക്ക് മാറ്റാൻ സാധിക്കും. വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ച്, യൂറോപ്പ് അമേരിക്ക കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പെൻഷൻ പദ്ധതികളുണ്ടെങ്കിലും അത് തീരെ ലാഭകരമല്ല. ഒരു ശതമാനം മുതൽ മൂന്നു ശതമാനം വരെ മാത്രമേ പലിശ ലഭിക്കുകയുള്ളൂ. എന്നാൽ ഇന്ത്യയിലെ പെൻഷൻ പദ്ധതിയിൽ പത്തു ശതമാനത്തിനു മുകളിൽ എന്തായാലും ഉറപ്പാണ്.

ഇപ്പോൾ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഫണ്ട് (PFRDA) നടത്തുന്ന പെൻഷൻ പദ്ധതിയിൽ പ്രവാസികൾക്ക് സാധാരന ബാങ്ക് ചാനൽ ഉപയോഗിച്ച് അംഗങ്ങളാകാനും പദ്ധതിയിൽ നിക്ഷേപിക്കാനും സാധിക്കും. ഇതിനു കാര്യമായ നടപടി കൃമങ്ങൾ ഇല്ല. ബാങ്കുകൾ തന്നെ നിങ്ങൾക്ക് അതിനുള്ള സൗകര്യം ചെയ്ത് തരും.

2009 മെയ് ഒന്നു മുതലാണ് സാധാരണക്കാർക്കും ഈ പെൻഷൻ പദ്ധതി ലഭ്യമായത്. അതുവരെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായിരുന്നു ഇതിൽ അംഗങ്ങളാകാൻ കഴിഞ്ഞിരുന്നത്. പണം മൂന്നു വിധത്തിലുള്ള പെൻഷൻഫണ്ടിലാണ് നിക്ഷേപിക്കുന്നത്. ഇതിൽ എസ്.ബി.ഐ. യു.ടി ഐ തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളുടെ ഫണ്ടിലാണ് നിക്ഷേപിക്കുന്നത്. ഭൂരിഭാഗവും കടപത്രമായതിനാൽ നിശ്ചിത ശതമാനം പലിശ ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്ക് റിസ്‌ക് കുറഞ്ഞത് വേണമോ കൂടിയതു വേണമോ എന്നു തീരുമാനിക്കാനുള്ള അവകാശവും ഈ പെൻഷൻ ഫണ്ടിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നുണ്ട്.

നല്ല ലാഭവിഹിതമാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ പെൻഷൻ ഫണ്ടിൽ കിട്ടികൊണ്ടിരിക്കുന്നത്. ശരാശരി പതിനാലുശതമാനം മുതൽ പതിനെട്ടു ശതമാനം വരെ ലാഭവിഹിതം എൻ.പി.എസ് നു കൊടുക്കാൻ സാധിച്ചിട്ടുണ്ട്. 2008 ലെ മാന്ദ്യ കാലത്ത് ലോകത്തിലെ എല്ലാ പെൻഷൻ ഫണ്ടുകളും ഇടിഞ്ഞപ്പോഴും ലാഭവിഹിതം കൊടുക്കാൻ കഴിഞ്ഞ ഒരേ ഒരു ഫണ്ട് ഇതാണ് എന്നു പറയുന്നതിൽ നമ്മുക്ക് അഭിമാനിക്കാം.

ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്നവർക്ക് അവിടെ സ്ഥിരതാമസം അവിടുത്തെ സർക്കാർ വാഗ്ദാനം ചെയ്യുന്നില്ല. സാമൂഹ്യ സുരക്ഷാ ഫണ്ടോ പെൻഷൻ ഫണ്ടോ വേണമെന്നു അവിടുത്തെ സർക്കാരുകൾക്ക് ഒരു നിർബന്ധവുമില്ല. അതു കൊണ്ടു തന്നെ വാർദ്ധക്യ കാലത്ത് ജോലി ചെയ്ത കമ്പനിയിൽ നിന്നോ അതാതു രാജ്യത്തു നിന്നോ പെൻഷൻ വരുമാനം ലഭിക്കാനുള്ള സാധ്യത കുറവാണു. അങ്ങിനെയുള്ളവരാണ് കേരളത്തിലെ പ്രവാസികളീൽ ഭൂരിഭാഗവും. അവർക്ക് എന്തുകൊണ്ടും ഈ പദ്ധതിയിൽ അംഗമാകാം. നിങ്ങൾക്ക് ഈ പണം അത്യാവശ്യ സന്ദർഭങ്ങളിൽ പിൻവലിക്കാനും സാധിക്കും. അതിനു ചില നിബന്ധനകൾ ഒക്കെയുണ്ടെന്നു മാത്രം.

ദീർഘ കാലത്തേയ്ക്ക്, ഒരു പതിനഞ്ചു വർഷമെങ്കിലും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയാണെങ്കിൽ അറുപതു വയസ്സു കഴിഞ്ഞാൽ നിങ്ങൾക്ക് നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കും. കുറഞ്ഞ തുക വെറും അഞ്ചൂറു രൂപമാത്രമാണ്. ചെറിയ തുകയിൽ ഒരു പെൻഷൻ ഫണ്ടു തുടങ്ങിവെയ്കുന്നത് വളരെ നല്ലതാണ്. ബാങ്കുകൾ ഏകദേശം 7 ശതമാനമാണ് പലിശ നൽകുന്നത് അതിൽ ചിലപ്പോൾ പത്തു ശതമാനം മുതൽ മുപ്പതു ശതമാനം വരെ നികുതിയും (സ്ലാബ് അനുസരിച്ച്) കൊടുക്കേണ്ടിവരും, അപ്പോൾ നെറ്റ് അഞ്ചു ശതമാനത്തിൽ താഴെ പലിശയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

എന്നാൽ നാഷ്ണൽ പെൻസൻ സ്‌കീമിന്റെ ഏറ്റവും വലിയ പ്രയോജനം അതിനു ലഭിക്കുന്ന ലാഭത്തിനു നികുതി ഇല്ല എന്നതാണ്. മാത്രമല്ല, നിങ്ങൾ നികുതി ദായകനാണെങ്കിൽ അതിൽ അടയ്കുന്നത് നിക്ഷേപമായി കണക്കുകൂട്ടി (പരമാവധി ഒന്നരലക്ഷം വരെ) ആ തുകയ്ക് നികുതി കൊടുക്കേണ്ടതില്ല. നിങ്ങൾ പ്രവാസിയാണെങ്കിൽ ഒന്നും നോക്കേണ്ടാ ഒരു എൻ.പി.എസ് അക്കൗണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടു വഴി എത്രയും പെട്ടെന്നു തുടങ്ങണം!

പ്രവാസികൾക്കുള്ള പെൻഷൻ പദ്ധതിയിൽ ചേരാൻ ആവശ്യമായ രേഖകൾ

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ ഇമെയിൽ, മൊബൈൽ നമ്പർ, ഇന്റർനെറ്റ് ബാങ്കിങ്ങ് ഉള്ള ബാങ്ക് അക്കൗണ്ട് എന്നിവ വേണം
തിരിച്ചറിയൽ രേഖയായി ആധാർ നമ്പറോ പാൻ നമ്പറോ ഉപയോഗിക്കാം, പേരും ബാങ്ക് അക്കൗണ്ടിലേയും ഒന്നായിരിക്കണം
പ്രവാസികൾ, NRE/NRO അക്കൗണ്ട്, പാസ്സ് പോർട്ട് കോപ്പി, ജോലിസ്ഥലത്തെ വിലാസം എന്നിവ നൽകണം

വിശദമായ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ പോകുക LINK

https://enps.nsdl.com/eNPS/LandingPage.html