ലണ്ടന്‍: യു.കെയിലെ ഇരുപതുകാരന്‍ അമ്മയാകുന്നു. ഹെയ്ഡന്‍ ക്രോസ് എന്ന യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. ഗര്‍ഭിണിയാകുന്ന ആദ്യ ബ്രിട്ടീഷ് യുവാവ് എന്ന വിശേഷണം സ്വന്തമാക്കിയ ഹെയ്ഡന്‍ ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയായി ജനിച്ച ഹെയ്ഡന്‍ ആണ്‍കുട്ടിയ
ായി മാറിയിരുന്നു.
ഔദ്യോഗിക രേഖകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി ആണ്‍കുട്ടിയായാണ് ഹെയ്ഡന്‍ ജീവിക്കുന്നത്. എന്നാല്‍ ശരീരം പൂര്‍ണമായും ആണ്‍കുട്ടിയായി മാറുന്നതിന് മുന്‍പ് തന്റെ കുഞ്ഞിന് ജന്മം നല്‍കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ തന്നെ ഗര്‍ഭിണിയാകാന്‍ ഹെയ്ഡനെ പ്രേരിപ്പിച്ചത്. ഒരു കുഞ്ഞിന് വേണ്ടി തന്റെ അണ്ഡം ശേഖരിച്ചു വയ്ക്കാന്‍ ഹെയ്ഡന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ എന്‍.എച്ച്.എസ് ഇതിന് വിസമ്മതിച്ച സാഹചര്യത്തിലാണ് ഗര്‍ഭധാരണം മാറ്റിവയ്‌ക്കേണ്ടന്ന് തീരുമാനിച്ചത്. തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് ഒരു ബീജദാതാവിനെ ഫെയ്‌സ്ബുക്ക് വഴിയാണ് ഹെയ്ഡന്‍ കണ്ടെത്തിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയുടെ നടപടികള്‍ പൂര്‍ത്തിയായി ഹെയ്ഡന്‍ പൂര്‍ണമായി ആണായി മാറുന്നതോടെ തന്റെ കുഞ്ഞിന്റെ അച്ഛനും പ്രവസത്തോടെ കുഞ്ഞിന്റെ അമ്മയും ആയി മാറാനുള്ള അപൂര്‍വ അവസരവും ഹെയ്ഡന് ലഭിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അസ്ദയിലെ മുന്‍ ജീവനക്കാരനാണ് ഹെയ്ഡന്‍. ഗ്ലോസ്റ്ററിലെ ഒരു കൗണ്‍സില്‍ വീട്ടിലാണ് ഇയാളുടെ താമസം. ആണ്‍ ശരീരത്തിലേക്ക് മാറുമ്പോഴും ഗര്‍ഭം ധരിച്ച ഹെയ്ഡന് അരിസോണയില്‍ ഒരു മുന്‍ഗാമിയുണ്ട്. തോമസ് ബീറ്റിയാണ് അത്. ആണായി മാറിയ തോമസ് ബീറ്റി തന്റെ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ലോകത്ത് ഗര്‍ഭം ധരിച്ച ആദ്യ പുരുഷനെന്ന റെക്കോര്‍ഡും തോമസ് ബീറ്റിയുടെ പേരിലാണ്.