പ്രോഗ്രസ്സീവ്‌ പ്രൊഫഷനൽ ഫോറം ആരോഗ്യ ബോധവൽക്കരണ സെമിനാർ

മനാമ: “ആരോഗ്യ സംരക്ഷണത്തിനു മുൻകരുതൽ” എന്നവിഷയത്തിൽ പ്രോഗ്രസ്സീവ്‌ പ്രൊഫഷണൽ ഫോറം (പി പി എഫ്‌) ബഹറിൻ ചാപ്റ്റർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. രോഗം വരുന്നതിന് മുൻപ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും നാം പലപ്പോഴും അത് ഗൗരവമായി പരിഗണിക്കാറില്ല. ഈ വിഷയത്തിൽ സ്വകാര്യ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. താജുദീൻ മുസ്തഫ ക്ലാസ്സെടുക്കും.മാഹൂസിലെ ലോറെൽസ് എഡ്യൂക്കേഷൻ സെന്ററിൽ ഏപ്രിൽ 18, വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന സെമിനാറിലേക്ക് താൽപര്യമുള്ള മുഴുവൻ ആളുകളെയും സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 38860719 എന്ന നമ്പറിൽ ബന്ധപ്പെടുക