വടകര -കോഴിക്കോട് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്റൈനിൽ

മനാമ: ബഹറൈൻ പ്രതിഭയും , “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം” ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ ഉത്ഘാടനം ചെയ്തു.കേരളത്തിൽ ഇരുപത് സീറ്റിലും എൽ.ഡി.എഫ് ന് ജയിച്ചു വരാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്.. പിണറായി സർക്കാർ നടപ്പിലാക്കി വരുന്ന നവകേരളം എന്ന ആശയവും എൽ.ഡി.എഫ് ൻ്റെ അടിയുറച്ച മതേതര ഫാസിസ്റ്റ് വിരുദ്ധ നിലപാടും കേരളത്തിൽ നൂനപക്ഷസമുദായങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ അനുകൂലസാഹചര്യം ഇല്ലാതാക്കാൻ നെറികെട്ട ശ്രമങ്ങളാണ് യുഡിഫ് നടത്തി വരുന്നത്. വടകരയിൽ ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമവും ഇതിന്റ ഭാഗമാണ്. ഇ .ഡി യെ ഉപയോഗിച്ച് നടത്തുന്ന വൃത്തി കെട്ട കളിക്ക്‌ നരേന്ദ്രമോദിക്ക് കേരളജനത നൽകുന്ന മറുപടി ആയിരിക്കും ഈ തെരഞ്ഞെടുപ്പ്. പ്രവാസി സമൂഹം മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള പോരാട്ടത്തിൽ കൂടെ നിൽക്കണമെന്നും. അതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വടകര മണ്ഡലത്തിലെ കെ .കെ. ശൈലജ ടീച്ചറെയും കോഴിക്കോട് മണ്ഡലത്തിലെ എളമരം കരീമിനെയും വിജയിപ്പിക്കാനാവശ്യമായ സഹായം ഉണ്ടാകണമെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ തൻ്റെ ഉത്ഘാടന പ്രസംഗത്തിലൂടെ പ്രവാസി സമൂഹത്തോടഭ്യർത്ഥിച്ചു.സഖയയിലെ ഐ മാക്  ബി.എം.സി ഹാളിൽ വെച്ച് നടന്ന കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഗിരീഷ് കല്ലേരി സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം പ്രജിൽ മണിയൂർ അദ്ധ്യക്ഷനായിരുന്നു. ശ്രീജദാസ് കാര്യപരിപാടി നിയന്ത്രിച്ചു.വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ.ശൈലജടീച്ചർ, കോഴിക്കോട് ലോകസഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എളമരം കരീം M.P എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, ബഹ്റൈൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂട്ടായ്മ കൺവീനറും, ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂർ,നവകേരള പ്രതിനിധി അബ്ദുൾ അസീസ് എലംകുളം, എൻ.സി.പി ബഹ്റൈൻ ഘടക ഭാരവാഹി ഫൈസൽ എഫ്.എം, ഐ.എം.സി.സി. ബഹ്റൈൻ പ്രസിഡന്റ് മൊയ്തീൻകുട്ടി പുളിക്കൽ, പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷെറീഫ് കോഴിക്കോട് , പ്രതിഭ ആക്ടിംഗ് ജനറൽ സെക്രട്ടറി സജിഷ പ്രജിത് , ആയഞ്ചേരി പഞ്ചായത്ത് മുൻ അംഗം, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി , പ്രതിഭ വനിതവേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ നന്ദി പ്രകടിപ്പിച്ചു.