മെർവിൻ കരുനാഗപ്പള്ളി
ദോഹ,മസ്കറ്റ് :ഇന്ന് മക്കയിൽ നടക്കുന്ന ജി സി സി അടിയന്തിര സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കില്ല. പകരം ഖത്തർ പ്രധാനമന്ത്രി അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനിയായിരിക്കും ജി.സി.സി സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുക.ഉപരോധത്തിനു ശേഷം ആദ്യമായാണ് ജിസിസി രാജ്യ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ഖത്തറിന്റെ പ്രതിനിധിയായി ഖത്തർ മന്ത്രിസഭയിലെ ഒരു അംഗം പങ്കെടുക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസമാണ് സൗദി രാജാവ് ഖത്തർ അമീറിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് അയച്ചത്. ഇതേതുടർന്ന് ഇന്ന് സോഷ്യൽ മീഡിയകളിൽ 2017 ഇൽ ഖത്തർ അമീറും സൗദി രാജാവും ഒന്നിച്ചു നിൽക്കുന്ന ഫയൽ ചിത്രം വ്യാപകമായി ഷെയർ ചെയ്തുകൊണ്ട് ഖത്തർ അമീറും സൗദി രാജാവും തമ്മിൽ കൂടിക്കാഴ്ച നടത്തി എന്ന രീതിയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു.ഇതിന് തൊട്ടുപിന്നാലെ ആണ് പ്രധാനമന്ത്രി അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനിയായിരിക്കും ജി സി സി സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന വാർത്ത പുറത്തുവരുന്നത്.തീവ്രവാദ ഗ്രൂപ് ആയമുസ്ലിം ബ്രദർഹുഡിനെ വഴിവിട്ട് സഹായിക്കുന്നു,ഖത്തറി രാജകുമാരിയെ മോചിപ്പിക്കാൻ ഇറാൻ വഴി തീവ്രവാദികൾക്ക് പണം നൽകി എന്നൊക്കെ ആരോപിച്ചായിരുന്നു സൗദി,യു.എ.ഇ,ബഹ്റൈൻ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തർനെതിരെ ഉപരോധം ഏർപ്പെടുത്തിയത്.എന്നാൽ ജി.സി.സി രാജ്യങ്ങളിൽ ഉൾപ്പെടുന്ന ഒമാനും കുവൈറ്റും ഉപരോധത്തിൽ നിന്നും മാറിനിന്നിരുന്നു.
അതിജീവനത്തിന്റെ നാൾവഴികൾ
ജൂൺ 2017 മുതൽ കഴിഞ്ഞ രണ്ടു വർഷകാലം ഖത്തർ സ്വയം പര്യാപതയുടെ നാളുകൾ ആയിരുന്നു,കാർഷിക,ക്ഷീര മേഖലയിൽ അടക്കം സ്വയം പര്യാപതയുടെ കുതിച്ചുചാട്ടം ആയിരുന്നു ഇക്കഴിഞ്ഞ വർഷങ്ങൾ.എന്നാൽ എണ്ണവിലയിൽ ഉണ്ടായ കുറവും,ഫുട്ബോൾ ലോകകപ്പിന്റെ നിർമാണ പ്രവർത്തങ്ങളും ഖത്തർ വിപണിയെ തന്നെ ബാധിച്ചു എന്നുവേണം പറയാൻ.നിത്യോപയോഗ, നിർമാണസാധങ്ങളുടെ വിലവർധിച്ചതും ഖത്തറിനെ പ്രതിരോധത്തിലാക്കി,എണ്ണമേഖലയിൽ നിന്ന് നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമായി,സൂപ്പർ മാർക്കറ്റുകളിൽ നിന്നും നിരവധി പ്രവാസികൾ നാട്ടിലേക്കു മടങ്ങേണ്ടി വന്നു. ഖത്തറിന് മാത്രമല്ല ഈ സ്ഥിവിശേഷം ഉണ്ടായതു ഖത്തറിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന മറ്റു ഗൾഫ് രാജ്യങ്ങളിലെ കമ്പനികൾ നിന്നും നിരവധി പേരാണ് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നത്.
എന്നാൽ ജി.സി.സി രാജ്യങ്ങളിൽ ഒന്നായ ഒമാൻ ഉപരോധത്തിൽ പങ്കുചേരാഞ്ഞത് ഖത്തറിന് വലിയ ആശ്വാസം ആയി എന്നുവേണം പറയാൻ ഖത്തർവിദേശകാര്യ മന്ത്രി 2017 ജൂലൈ ആദ്യവാരം ഒമാൻസന്ദർശിച്ചതോടെ ഒരു ഒമാൻ-ഖത്തർ വ്യാപാരബന്ധം ശ്കതിപ്പെടുകയായിരുന്നു എന്നുവേണം പറയാൻ,ഗൾഫ് പ്രതസിന്ധി തുടരുന്ന സാഹചര്യത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടയാണ് അന്ന് ഗൾഫു മേഖലയിലെ ഭരണ നേതൃത്വം നോക്കികണ്ടിരുന്നത്.ഒമാൻ ഭരണാധികാരിക്കുള്ള ഖത്തർ ഭരണാധികാരിയുടെ പ്രത്യേക കത്തും സന്ദർശന വേളയിൽ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് കൈമാറി. ഒമാനും ഖത്തറും തമ്മിലുള്ള സഹകരണങ്ങള്‍ സംബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ തമ്മിലുള്ള പ്രധാന ചര്‍ച്ചയെന്ന് പിനീട് വാർത്തകൾ പുറത്തുവന്നു.മദ്യസ്ഥ ചർച്ചയിൽ കുവൈറ്റ് അമീറും ഒട്ടും പിന്നിലായിരുന്നു ഗൾഫ് മേഖലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ചും കുവൈത്ത് അമീർ ശൈഖ് സബാ അൽ ജാബിർ അൽ സബായയും ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ നേതൃത്വവുമായി ചർച്ചകൾ നടത്തി യിരുന്നു.
ചർച്ചകൾ ഒരുവഴിക്കു നടക്കുകയും ഉപരോധം തുടരുകയും ചെയ്യുന്ന അവസ്ഥ തുടർന്നതോടെ സ്വയം പര്യാപ്തതെ എന്ന ലക്ഷ്യത്തിലേക്കായി ഖത്തറിന്റെ പിന്നീടുള്ള യാത്ര,അതിൽ ഖത്തർ വിജയിച്ചു എന്നുവേണം പറയാൻ. ലോക ബാങ്കിന്റെ റിപ്പോട്ട് പ്രകാരം.2016 ലും 2017 ലും 2.1 ശതമാനവും 2019 ൽ 2.6 ശതമാനവും വളർച്ച കൈവരിച്ചന്നാണ് പറയുന്നത്. 2021ആകുമ്പോൾ 3.6ശതമാനം ആകുമെന്നും ലോകബാങ്ക് പറയുന്നു.
ഖത്തറിന്റെ വളർച്ചയിൽ ഒമാനും കാര്യമായ പങ്കു വഹിച്ചു എന്നുവേണം പറയാൻ. എണ്ണ ഇതര മേഖലയിൽ ഒമാൻ ഖത്തർ വ്യാപാരത്തിൽ 100 ശതമാനത്തിൽ കൂടുതൽ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പടുത്തിയത്.ഒമാൻ ദേശിയ സ്ഥിതി വിവരമാത്രാലയം ഈ വർഷം ഫെബ്രുവരി പുറത്തുവിട്ട കണക്കുകളിൽ 2018 സെപറ്റംബറിൽ OMR283.6 മില്യൺ ന്റെ എണ്ണയിതര വരുമാനമാണ് ഉണ്ടായത് മുൻവർഷത്തെക്കാൾ 118.3 ശതമാനം വർദ്ധനവ് 2017 സെപറ്റംബറിൽ ഇത് 129.9 മില്യൺ ആയിരുന്നു. ഖത്തറിന്റെ സഹകരണത്തോടെ തുടങ്ങുന്ന സോഹാറിലെ ബസ് നിർമാണ യൂണിറ്റും, ഏഷ്യ,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കു ഗതാഗത്തിന് സൊഹാർ തുറമുഖം കേന്ദ്രമായതോടെ ആണ് സാമ്പത്തിക മേഖലയിൽ മുൻവർഷത്തെക്കാൾ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയത്.
മഞ്ഞുരുകുന്നു മാനം തെളിയുന്നു
ഇന്ന് മക്കയിൽ നടക്കുന്ന ജി സി സി അടിയന്തിര സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കുന്നില്ല എങ്കിലും പകരം ഖത്തർ പ്രധാനമന്ത്രി ആണ് അയക്കുന്നത് ഇതൊരു ശുഭ സൂചനയായിട്ടാണ് ഗൾഫ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഖത്തറുമായുള്ള രമ്യതക്ക് അമേരിക്കയടക്കമുള്ളവരുടെ സമ്മർദ്ദം ഫലം കണ്ടന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഉപരോധത്തിനു ശേഷം ആദ്യമായാണ് ജിസിസി രാജ്യ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ഖത്തറിന്റെ പ്രതിനിധിയായി ഖത്തർ മന്ത്രിസഭയിലെ ഒരു അംഗം പങ്കെടുക്കാൻ പോകുന്നത്.കഴിഞ്ഞ ദിവസമാണ് സൗദി രാജാവ് ഖത്തർ അമീറിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് അയച്ചത് പുറംലോകം അറിയുന്നത്.വാർത്ത പുറത്തുവന്നതോടെ ഗൾഫ് മേഖല ഒന്നടങ്കം ഏറ്റടുക്കുകയായിരുന്നു,സോഷ്യൽ മീഡിയകളിൽ 2017 ഇൽ ഖത്തർ അമീറും സൗദി രാജാവും ഒന്നിച്ചു നിൽക്കുന്ന ഫയൽ ചിത്രം വ്യാപകമായി ഷെയർ ചെയ്തുകൊണ്ട് ഖത്തർ അമീറും സൗദി രാജാവും തമ്മിൽ കൂടിക്കാഴ്ച നടത്തി എന്ന രീതിയിൽ പ്രചാരണം നടന്നിരുന്നു.എന്നിരുന്നാലും ഗൾഫ് മേഖല ഒന്നടങ്കം മക്കയിലെ ജി.സി.സി സമ്മേളനത്തിലേക്ക് കാതോർക്കുകയാണ് നല്ല വാർത്ത കേൾക്കാൻ.