മഴ : ഫ്രഞ്ച് സഞ്ചാരി മരിച്ചതായി ഒമാൻ സിവിൽ ഡിഫൻസ്

ഒമാൻ : ഒമാനിൽ ഈ മാസം 12 നു കനത്ത മഴയിൽ ജബൽ അൽ അഖ്ദറിൽ കാണാതായ ഫ്രഞ്ച് സഞ്ചാരി മരിച്ചതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥിരീകരിച്ചു.കനത്ത മഴയ്ക്കിടെ ജബൽ അൽ അഖ്ദറിലെ ദുർഘടമായ ഭൂപ്രദേശത്തിനിടയിൽ കാണാതായ രണ്ടാമത്തെയാളും മരിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ) ശനിയാഴ്ച സ്ഥിരീകരിച്ചു… ഒമാനിലെ ജബൽ അൽ അഖ്ദർ സംസ്ഥാനത്ത് 12 ദിവസം മുൻപ് ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വ്യക്തിയായ ഫ്രഞ്ച് ടൂറിസ്റ്റിന്റെ മൃതുദേഹം കണ്ടെത്തി…. 12 ദിവസം ഹെലികോപ്റ്ററുകൾ വരെ ഉൾപ്പെടുത്തി രക്ഷാപ്രവർത്ത നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് … ഒമാനിലെ ജബൽ അൽ അഖ്ദർ സംസ്ഥാനത്ത് 12 ദിവസം മുൻപുള്ള ശക്തമായ മഴയിൽ ഒരു താഴ് വര കടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഫ്രഞ്ച് ടൂറിസ്റ് സഞ്ചരിച്ച വാഹനം ഒഴുക്കിൽപ്പെട്ടത്.