ദമ്മാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ദേയനായ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കുൾ ഒന്നാം ക്ലാസ് വിദ്യാർഥി സാത്വിക് ചരണിനേയും മാതാപിതാക്കളേയും മലയാളി സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് ആദരിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിലുള്ള ‘കലാം ഫൗണ്ടേഷ’ന്റെ പുരസ്കാരം ലഭിച്ച സാത്വികിന്റെ വീട്ടിലെത്തിയാണ് ഡിസ്പാക്കിന്റെ ആദരവും അഭിനന്ദനവും കൈമാറിയത്. പ്രസിഡന്റ് ഷഫീക് സി.കെ ഡിസ്പ്പാക്കിന്റെ മെമെന്റോയും വൈസ്. പ്രസിഡന്റ് താജു അയ്യാരില്‍ ഉപഹാരവും സമ്മാനിച്ചു. ട്രഷറര്‍ ഷമീം കാട്ടാക്കട, വൈസ്. പ്രസിഡന്റ് മുജീബ് കളത്തില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മലയാളി സമൂഹത്തിന്റെ അഭിമാനമായി സാത്വിക് ചരണ്‍ മാറിയെന്നും കൂട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിത്യസ്ത പരിപാടികള്‍ വരും കാലങ്ങളില്‍ ഡിസ്പാക്ക് ആവിശ്ക്കരിക്കുമെന്ന് പ്രസിഡന്റ് ഷഫീക് സി.കെ പറഞ്ഞു. സൗദിയിൽ സിവിൽ എൻജിനീയറായ തൃശൂർ ചാലക്കുടി സ്വദേശി സജീഷ് ചന്ദ്രശേഖരേൻറയും തിരുവന്തപുരം സ്വദേശിനി ശ്രീവിദ്യാ വിജയന്റേയും രണ്ടാമത്തെ മകനാണ് സാത്വിക് ചരൺ.
സാത്വികിന് ഡിസ്പാക്കിന്റെ ആദരവ്
By: Mujeeb Kalathil