കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി.അത്തോളി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 12 വര്‍ഷമായി റിയാദ് സിറ്റി ഫ്‌ളവര്‍ ജീവനക്കാരനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: അനുശ്രീ, പ്രീതിക.