
സൊഹാർ: സുഹർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘രുചി മേളം 2026’ ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 30ന് നടക്കും. വൈകിട്ട് ആറിന് സൊഹാർ ഹംബാറിലുള്ള വിമൻസ് ഹാളിലാണ് പരിപാടി. വിവിധ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ, ഗാനമേള, കലാപരിപാടികൾ എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങൾ. ഗായകരായ നിതീഷ് മേനോൻ, ധന്യ കൃഷ്ണദാസ്, ആവണി കൃഷ്ണ എന്നിവർ നയിക്കുന്ന ഗാനമേളയും സൊഹാറിലെ വിവിധ മ്യൂസിക് സ്കൂളുകൾ സംയുക്തമായി അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
പ്രവാസി സമൂഹത്തിന് ഭക്ഷണവൈവിധ്യവും സംഗീതവും കലാപരിപാടികളും ആസ്വദിക്കാനുള്ള വേദിയൊരുക്കുകയാണ് ഫെസ്റ്റിവലിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. സൊഹാർ ഇടവക വികാരി ഫാ. സജു പാടാച്ചിറ, ട്രസ്റ്റി മിന്റു പി. മാത്യൂസ്, സെക്രട്ടറി സുനിൽ ഡി. ജോർജ്, കൺവീനർമാരായ ഷാജി വർഗീസ്, സിബു ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.







