മസ്‌കത്ത്: സലാലയില്‍ മലയാളി നേഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആണ്. ഷെബിന്‍ ഡെന്റൽ ക്ലിനിക്കിൽ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍.