സലാല സൂപ്പർ ലീഗ് കപ്പ്‌ 2024 ഫാസ് അക്കാദമി നേടി

സലാല: കഴിഞ്ഞ ഒരു മാസത്തോളമായി സലാലയിൽ നടന്നു വന്ന സലാല സൂപ്പർ ലീഗ് കപ്പ്‌ ഫാസ് അക്കാദമി സലാല നേടി.S and J സലാല W8 ഷിപ്പിംഗ് കമ്പനിയുമായി സഹകരിച്ചു സംഘടിപ്പിച്ച ഒന്നാമത് സലാല സൂപ്പർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് ഔകത് സ്റ്റേഡിയത്തിൽ വച്ച് നടന്നു. 10 ഓളം ഫ്രാഞ്ചയിസി ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ വാരിയെര്സ് സലാലയെ പരാജയപ്പെടുത്തിയാണ് ഫാസ് അക്കാദമി കപ്പിൽ മുത്തമ്മിട്ടത്. ടൂർണമെന്റിലെ ബെസ്റ്റ് ബൗളർ ആയി അറ്റ്ലസ്‌ സലാലയുടെ റിഷാദും ബെസ്റ്റ് ബാറ്റ്സ്മാനും മാൻ ഓഫ് ദി സീരിയസും ആയി ഫാസ് അക്കാദമിയുടെ നിസാമിനെയും തിരഞ്ഞെടുത്തു.സമാപന ചടങ്ങിൽ w8 ഷിപ്പിംഗ് മാനേജർ നുമാൻ, s and j കൺവീനേര്സ് ശമ്മാസ് and ജിമ്മി, ശിഹാബ്, നിസാം, ഷുഹൈബ്, ഇജാസ്, അഭിജിത്, നൗഫർ, നൗഫൽ, സലീം ബാബു, ശ്രീരാഗ്, അരുൺ ഷെട്ടി, റാഷി, ഉണ്ണി, റിജുരാജ്, റയീസ്, ജാഫർ, ഹിദായത്, നൗഷാദ്, ജംഷാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു