മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി

റിയാദ്: മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ​ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി റൂമി അൽ ഖഹ്താനി. മിസ് ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കുന്ന, സൗദിയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് റൂമി അൽ ഖഹ്താനി. സൗദിയുടെ ചരിത്രത്തിൽ ആദ്യമാണ് ഫാഷൻ ലോകത്തേക്കുളള റൂമിയുടെ യാത്ര.മിസ് ആൻഡ് മിസിസ് ​ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിന്റെ രണ്ടാം പതിപ്പിലാണ് റൂമി മത്സരിച്ചത്. സ്ത്രീകളോടും വസ്ത്രങ്ങളോടുമുളള യാഥാസ്ഥിതിക സമീപനത്തിനാണ് റൂമിയുടെ പ്രാതിനിധ്യത്തിലൂടെ മാറ്റം വരുന്നത്. ഇത് ഫാഷൻ ലോകത്തേക്ക് എത്താൻ ആ​ഗ്രഹിക്കുന്ന നിരവധി സൗദി യുവതികൾക്ക് പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. മത്സരത്തിൽ മിസിസ് ​ഗ്ലോബൽ എഷ്യൻ കിരീടം 2024 ഫിലിപ്പീൻസിൽ നിന്നുളള ഡയാൻ ഷെയ്​ൻ മാ​ഗ് അബോയ് കരസ്ഥമാക്കി .