സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bipin-vargese.jpg.image.485.364സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പായം എടൂർ മുടപ്പാളയിൽ വീട്ടിൽ ബിബിൻ വർഗീസി(32)നെയാണ് വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് കോണിപ്പടിയിൽ നിന്ന് കാൽവഴുതി വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ദമാമിലെ മുഹമ്മദ് നുഗതൻ യാമി ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻ്റ് കോൺട്രാക്ടിങ് കമ്പനിയിൽ ജനറൽ മാനേജറായിരുന്നു. ഭാര്യ:ഹണി. ഒരു മകനുണ്ട്. ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.