മെഡിക്കൽ സെമിനാർ കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിൽ വച്ച് നടക്കും

മനാമ: കാൻസർ കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30ന് ഉമ്മൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ കോൺഫറൻസ് സെന്ററിൽ നടക്കുന്ന സെമിനാറിൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജൂലിയൻ ജോണി തൊട്ടിയാൻ മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രേഷനുവേണ്ടി ഗംഗൻ (33015579), റോജി (39125828), പ്രവീഷ് (33314029) എന്നിവരെ ബന്ധപ്പെടാം.സെമിനാറിനെക്കുറിച്ച് ആലോചിക്കാൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ചേർന്ന യോഗത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി.ഒ.ഒ താരിഖ് നജീബ്, ഡോ. ഡോണൽ ഡോൺ ബോസ്കോ, ഡോ. പി.വി.ചെറിയാൻ, അനുഷ സൂര്യജിത്ത് എന്നിവർ പങ്കെടുത്തു.