‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും

ഷൈജുമേടയിൽ

ആന്റണി വര്‍ഗീസിന്‍റെ പുതിയ കായിക ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’.ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ആന്റണി വര്‍ഗീസ്, സൈജു കുറുപ്പ്, മനോജ് കെ. ജയന്‍, ബാലു വര്‍ഗീസ്, ഐ.എം. വിജയന്‍ എന്നിവര്‍ അഭിനയിക്കുന്നു. നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വഹിച്ച മലയാളം റൊമാന്റിക് സ്‌പോര്‍ട്‌സ്, ആക്ഷന്‍ ഡ്രാമ ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്. ഫുട്‌ബോളിന്റെയും പ്രണയത്തിന്റെയും ശരിയായ മിശ്രിതമാണ് ചിത്രമെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും.