കൊച്ചി : സുരാജ് വെഞ്ഞാറമൂട് നായകനും പവർ സ്റ്റാർ ബാബു ആന്റണിയും ഒരുമിച്ചു അഭിനയിക്കുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് പ്രധാനപ്പെട്ടവ . രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ‘തങ്കച്ചന് മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത് . സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നര് ആണ്. പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന അടിയുടെ നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് ആണ്. ഷൈൻ ,അഹാന തുടങ്ങിയവർ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജോമി കുര്യാക്കോസിൻറെ ”മേഡ് ഇന്‍ കാരവാന്”, പി എം തോമസുകുട്ടിയുടെ ഉസ്കൂള്, ശ്യാം ശിവരാജന്റ്റെ ഉപ്പുമാവ്, ഗോകുല്‍ രാമകൃഷ്ണന്റ്റെ താരം തീര്‍ത്ത കൂടാരം, എന്നിവയാണ് മറ്റു ചിത്രങ്ങൾ .ഇന്ദ്രന്‍സ്, അന്നു ആന്റണി, ആന്‍സണ്‍ പോള്‍ എന്നിവരാണ് മേഡ് ഇന്‍ കാരവാന് അഭിനയിച്ചിരിക്കുന്നത് . ഈ ആറ് ചിത്രങ്ങളും വിഷുദിന തലേന്നായ ഏപ്രില്‍ 14 നാണ് തിയറ്ററുകളില്‍ എത്തും . എന്നാൽ ഈ വിഷുവിനു സൂപ്പര്‍താര ചിത്രങ്ങളൊന്നും ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്