സോഹാർ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍ വിദഗ്ധ സേവനങ്ങളുമായി അത്യാധുനിക മാതൃശിശു ആരോഗ്യ പരിചരണ വിഭാഗം ആരംഭിച്ചു

By: Ralish MR - Oman

സൊഹാർ : മേഖലയിലെ പ്രമുഖ സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ സുഹാറിലെ 60 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍, മദര്‍ ആന്റ് ചൈല്‍ഡ് കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. മികച്ച ക്ലിനിക്കല്‍ വൈദഗ്ധ്യവും ലോകോത്തര സേവനങ്ങളും പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലിന്റെ ഈ പുതിയ ഉദ്യമം.ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള അമ്മയുടെ യാത്രയെ പിന്തുണയ്ക്കുന്നതിനും ആവശ്യാനുസരണം പ്രത്യേക പീഡിയാട്രിക്, നവജാതശിശു പരിചരണം നല്‍കുന്നതിനും മാതൃശിശു പരിപാലനത്തിനുള്ള സമര്‍പ്പിത വകുപ്പ് പൂര്‍ണ്ണമായും സജ്ജമാണ്. ഉന്നത നിലയിലുള്ള സൗകര്യങ്ങളോടെ അമ്മയ്ക്കും നവജാതശിശുക്കള്‍ക്കും കുടുംബത്തിനും പരിചരണവും ആശ്വാസവും നല്‍കുന്ന റോയല്‍ ഡെലിവറി സ്യൂട്ടുകള്‍ ഡിപാര്‍ട്‌മെന്റില്‍ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ അേെലൃ ചൗൃൗേൃല അുുഉം എല്ലാ രക്ഷിതാക്കള്‍ക്കും ഉപയോഗിക്കാനാവും.രക്ഷാകര്‍തൃ യാത്രയില്‍ പിന്തുണയേകുന്നതിനായി രൂപകല്‍പ്പന ചെയ്ത നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ആസ്റ്റര്‍ നര്‍ച്ചര്‍ ആപ്പ് എക്‌സ്‌ക്ലൂസീവായി ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒമാനിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഈ പ്രീമിയം ആപ്പ്, സേോങ്കതിക മികവ് ഉപയോഗപ്പെടുത്തി മാതൃത്വത്തിന് മികച്ച പരിചരണം നല്‍കാനുള്ള സ്ഥാപനത്തിന്റെ അര്‍പ്പണബോധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഉദ്ഘാടന ചടങ്ങില്‍ സുഹാര്‍ വാലി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ശിഹാബ് അല്‍ ബലൂശി മുഖ്യാതിഥിയായി പങ്കെടുത്തു. യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്‌ക്ലിനിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷെര്‍ബാസ് ബിച്ചു, ഒമാന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു, സോഹാര്‍ ഹോസ്പിറ്റലിലെ ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷെയ്ഖ അല്‍ ജാബ്രി, ആസ്റ്റര്‍ ഒമാനിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു .നമ്മുടെ കാഴ്ചപ്പാടുമായി യോജിപ്പിച്ച്, ക്ഷേമത്തിലും സന്തോഷത്തിലും, ഓരോരുത്തരുടെയും പുരോഗതിയിലും കേന്ദ്രീകരിക്കുന്ന ഒരു ഹെല്‍ത്ത് കെയര്‍ ഹബ് സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് വാലി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ശിഹാബ് അല്‍ ബലൂശി പറഞ്ഞു.എല്ലാവര്‍ക്കും   പ്രാപ്യമായ രീതിയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന സ്ഥാപനത്തിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ സുഹാറില്‍ അത്യാധുനിക മാതൃശിശു സംരക്ഷണ വിഭാഗം ആരംഭിക്കുന്നത് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് യുഎ ഇ, ഒമാന്‍, ബഹ്‌റൈന്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ ്ക്ലിനിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ആരോഗ്യ സംരക്ഷണ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വ്യാപിപ്പിച്ചുകൊണ്ട്, ട്രീറ്റ് ഇന്‍ ഒമാന്‍ ഉദ്യമത്തിലൂടെ സുല്‍ത്താനേറ്റിലെ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനമായി ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍ സ്ഥാനം നേടുകയാണെന്ന് ഒമാനിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു.