” ഒമാനും , പ്രകൃതി ഭംഗിയും” എന്ന തലകെട്ടിൽ പത്തൊൻപത് കലാകാരന്മാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

ഒമാൻ : പ്രകൃതിഭംഗിയാൽ സമ്പന്നമായ ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കിയ ” നിറങ്ങളുടെ തരംഗം ” ( വേവ്സ് ഓഫ് കളേഴ്സ് ) എന്ന ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളിൽ തുടക്കം കുറിച്ചു . ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ എം.ഡിയും ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡിലെ വിദേശ പ്രതിനിധിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ചിത്ര പ്രദർശനം ഉത്ഘാടനം ചെയ്തു .രമ ശിവകുമാർ ക്യൂറേറ്റർ ആയ ചിത്രപ്രദർശനത്തിൽ ഐഷ ദോഷാനി , റെജി ചാണ്ടി , മിന റാസ്സി , മെഹ്‌റാൻ , നീതു ചാബ്രിയ , പാറുൽ ബി റസ്ദാൻ , മുഹമ്മദ് റാഫി , അജയൻ പൊയ്യാറ , കൃഷ്ണ ശ്യാം , കവിത വടപ്പള്ളി , റേച്ചൽ ഈപ്പൻ , സിമ്രാൻ , സുദാൻവി റായ് , രാധാകൃഷ്ണൻ , രമ ശിവകുമാർ , അനുരാധ ഷാൻബാഗ് , നിസ്സി നെഹ്‌റൻ , മൈക്കൽ നെറോല , എം .ഹാർട്ട്സ് എന്നീ പത്തൊൻപത് കലാകാരന്മാരുടെ അൻപതോളം ചിത്രങ്ങളും ശില്പങ്ങളും ആണ് പ്രദർശനത്തിൽ ഉള്ളത് . ആസ്വാദനം എന്നതിലുപരി പ്രകൃതിയെ സംരക്ഷിക്കാനുള്ള കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ” ഒമാനിലെ ഒരുകൂട്ടം കലാകാരമാരുടെ അനുഭവം , ഭാവന, കഴിവ് ഇവ ഒന്നുചേരുന്ന ചിത്രപ്രദർശനം ഒമാൻ എന്ന സുന്ദര ദേശത്തെ കൂടുതൽ അറിയുവാനും, ആസ്വദിക്കുവാനും ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നിടത്താണ് വേവ്സ് ഓഫ് കളേഴ്സ് വ്യത്യസ്‍തമാകുന്നതെന്ന് എന്ന് ചിത്ര പ്രദർശനം ഉദ്‌ഘാടനം ചെയ്ത അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. ഫെബ്രുവരി എട്ടിന് തുടക്കം കുറിച്ച പരിപാടി ശനിയാഴ്‌ച സമാപിക്കും രാവിലെ എട്ട് മണി മുതൽ രാത്രി പതിനൊന്നു മണിവരെയാണ് പ്രദർശനം നടക്കുന്നത്.