കൊച്ചി : ഇൻഫ്രെയിം മീഡിയ ലാബും പൂണൂലിൽ സിൽക്സും ചേർന്ന് നടത്തിയ മിസിസ് മലയാളി 2022ന്റെ ടൈറ്റിൽ ജേതാവായി ശ്രീമതി സോണിയ വിനുനെ തെരെഞ്ഞെടുത്തു . പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസാണ് ഷോയുടെ കൊറിയോഗ്രഫി നിർവ്വഹിച്ചത്.മേക്കപ്പ് ആർട്ടിസ്റ്റും മോഡലും സോഷ്യൽ മീഡിയ എന്റർടെയ്നറും ആണ് ശ്രീമതി സോണിയ വിനു. ഭർത്താവ് വിനു വിൻസെന്റ് ബഹ്റൈനിലെ ഒരു ഇന്റീരിയർ ഡിസൈനിംഗ് സ്ഥാപനത്തിൽ ഡോക്യുമെന്റ് കൺട്രോളറാണ്. ഇവരുടെ മകൻ ടെഡ്രിക് വിനുവിന് 4 വയസ്സുണ്ട്. മറ്റ് 19 മത്സരാർത്ഥികൾ പിന്തള്ളിയാണ് സോണിയ വിജയം കരസ്ഥമാക്കിയത് . ഡിസംബർ 15-ന് കൊച്ചിയിലെ ഹോളിഡേ ഇന്നിലാണ് പരിപാടി നടന്നത് .