ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രത്യേക പദവി

മനാമ : ലോകത്തിലെ ഏറ്റവും മികച്ച പുതിയ വിമാനത്താവളം എന്ന പദവി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു . വ്യോമഗതാഗതരംഗത്തെ ഏറ്റവും മികച്ച അവലോകന സമിതി ആയ സ്കൈട്രാക്സ് ആണ് അംഗീകാരം നൽകിയിരിക്കുന്നത് . പാരിസിലെ പാസഞ്ചർ ടെർമിനൽ എക്സ്പോയിൽ നടന്ന സ്കൈട്രാക്സ് 2022 ലോക എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് ബഹ്റൈൻ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത് . സ്കൈട്രാക്സ് റേറ്റിങ്ങിൽ പഞ്ചനക്ഷത്ര പദവി വിമാനത്താവളത്തിന് മുൻപ് ലഭിച്ചിരുന്നു. ഈ ബഹുമതി ലഭിക്കുന്ന മിഡിലീസ്റ്റിലെ മൂന്നാമത്തെ വിമാന താവളമാണ് ഇത് . കോവിഡ് സുരക്ഷ നടപടികൾക്കും നടപടികൾക്കും വിമാനത്താവളത്തിലെ പേൾ ലോഞ്ചിനും പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചിട്ടുണ്ട് . ഗുണമേൻമയിലും വിട്ടുവീഴ്ച ചെയ്യാതെ ചെയ്യാതെ റെക്കോഡ് വേഗത്തിൽ പുതിയ ടെർമിനൽ നിർമാണം പൂർത്തിയാക്കാൻ സാധിച്ചതിനുള്ള അംഗീകാരമാണ് ബഹുമതിയെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് അറിയിച്ചു .