മസ്കത്ത്: റിസാൻ ജ്വല്ലറിയുടെ പുതിയ റീട്ടെയിൽ ഷോറൂം മസ്കത്ത് റൂവിയിൽ പ്രവർത്തനം തുടങ്ങി.മത്ര ശൂറ കൗൺസിൽ അംഗം ഹുസൈൻ ബിൻ മുഹമ്മദ് അലവാതി, സിനിമ നടി അനശ്വര രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആഭരണങ്ങളുടെ അതിമനോഹരമായ കരകൗശല നിർമാണത്തിൽ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനം, ജ്വല്ലറി പ്രേമികൾക്ക് കൂടുതൽ മികവാർന്നതും ചാരുതയാർന്നതുമായ ആഭരണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സിംഗപ്പൂരിലും റാസൽഖൈമയിലും (യു.എ.ഇ) പുതിയ ഷോറൂമുകൾ തുറക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ പി.പി. ഷനൂബ് അറിയിച്ചു. പ്രതിവർഷം 2400 ടൺ ശുദ്ധീകരണ ശേഷിയുള്ള ഔറിസ് ഗോൾഡ് റിഫൈനറി ഷാർജയിൽ ഗ്രൂപ്പ് നടത്തുന്നുണ്ട്. ഒമാനിലെ ഉപഭോക്താക്കൾക്ക് ഔറിസ് ബ്രാൻഡഡ് നാണയങ്ങൾ, തോല, കിലോ ബാറുകൾ എന്നിവ റിസാൻ ഷോറൂമുകളിൽനിന്ന് പ്രത്യേക നിരക്കിൽ വാങ്ങാൻ സാധിക്കും. ഇഷ്ടാനുസൃത ഡയമണ്ട് ആഭരണങ്ങൾക്ക് പേരുകേട്ട ബ്രാൻഡായ എ.ക്യൂ ഡയമണ്ട്സും റിസാൻ ഗ്രൂപ്പിന് കീഴിലാണ് വരുന്നത്. ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആഭരണങ്ങൾ രൂപകൽപന ചെയ്യാനും എ.ക്യൂ ഡയമണ്ട് ഡയമണ്ട്സ് അവസരം നൽകും. എട്ട് രാജ്യങ്ങളിലായി 17 ഷോറൂമുകളാണ് റിസാൻ ജ്വല്ലറി ഗ്രൂപ്പിന് നിലവിലുള്ളത്. ഈ വർഷം അവസാനത്തോടെ നാല് രാജ്യങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.