
വീട്ടുജോലികൾക്കും തിരക്കുകൾക്കുമിടയിൽ തളച്ചിടപ്പെട്ടവരല്ല തങ്ങളെന്ന് തെളിയിക്കുകയാണ് മസ്ക്കറ്റിലെ ഒരു കൂട്ടം പ്രവാസി മലയാളി അമ്മമാർ. വിഷുവിനോടനുബന്ധിച്ചു അവർ ഒത്തുചേർന്ന് അതരിപ്പിച്ച മനോഹരമായ ഒരു നൃത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ചടുലമായ ചുവടുകളും മനോഹരമായ ഭാവങ്ങളുമായി സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് 9 പേർ അടങ്ങുന്ന ടീം നവമി. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. മറുനാട്ടിൽ വിസ്മയം തീർത്ത പ്രവാസി അമ്മമാരുടെ തകർപ്പൻ നൃത്ത വീഡിയോയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മസ്കറ്റിലെ വിവിധ വേദികളിൽ തങ്ങളുടെ നൃത്തവൈഭവം കൊണ്ട് വിസ്മയം തീർക്കുന്ന ടീം നവമി മസ്കറ്റിലെ മലയാളി സമൂഹത്തിന് സുപരിചിതമായ പേരാണ്. ഞങ്ങളെ സന്തോഷിപ്പിക്കുകയും, ഊർജ്ജവും പ്രോഹസാഹനങ്ങളും നൽകുന്നഎല്ലാ പിന്തുണയ്ക്ക് നന്ദി അറികുന്നതായും അവർ പറഞ്ഞു.







