2025 ലെ ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​ നടക്കും

gpdesk.bh@gmail.com

ബഹ്‌റൈൻ : 2025 ലെ ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ എ​ഫ്​ വ​ൺ സം​ഘാ​ട​ക​ർ വ്യക്തമാക്കി . മേഖലയിലെ പ്ര​മു​ഖ ​കാ​റോ​ട്ട മ​ൽ​സ​ര വേ​ദി​യാ​യി സ​ഖീ​റി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ ഇതിനോടകം മാറിക്കഴിഞ്ഞു . ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​തി​ന്‍റെ 75 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​ണ്​ 2025. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന കാ​റോ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ നാ​ലാം ഘ​ട്ട​മാ​യി​രി​ക്കും ബ​ഹ്​​റൈ​നി​ലേ​ത്.ആകെ 24 റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ക്കു​ക.മാ​ർ​ച്ച്​ 14 മു​ത​ൽ 16 വ​രെ​ആ​സ്​​ട്രേ​ലി​യ​യിലും മാ​ർ​ച്ച്​ 21 മു​ത​ൽ 23 വ​രെ ​ചൈ​ന​യി​ലും ഏ​പ്രി​ൽ നാ​ല്​ മു​ത​ൽ ആ​റ്​ വ​രെ​ജ​പ്പാ​നി​ലും ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​ബ​ഹ്​​റൈ​നി​ലും ഏ​പ്രി​ൽ 18 മു​ത​ൽ 20 വ​രെ​സൗ​ദി​യി​ലും ഡി​സം​ബ​ർ അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെയു.​എ.​ഇ​യി​ലും ​ കാ​റോ​ട്ട മത്സരങ്ങൾ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.