
കൊച്ചി : കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ്. മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചു. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 30 വരെ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി. കോഴിക്കോട് കട്ടിപ്പാറയിൽ പാറയിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തിരുവനന്തപുരം പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍, നാലു ഷട്ടറുകൾ ഉയര്‍ത്തി. അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.







