അ​ൽ ഫയ മ​രു​ഭൂ​മി​യി​ലേ​ക്കുള്ള​ പ്ര​വേ​ശ​നം നിർത്തി; ഷാ​ർജ പോലീസ്

ഷാ​ർ​ജ: അ​ൽ ഫയ മ​രു​ഭൂ​മി​യി​ലേ​ക്കുള്ള​ പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നിർത്തി ഷാർജ പോലീസ്. മ​രു​ഭൂ​മി​യി​ൽ അനധികൃത പ്രവർത്തനങ്ങൾ പതിവാകുകയും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം എന്ന് പോലീസ് വ്യക്തമാക്കി. വി​നോ​ദ​ത്തി​നാ​യി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ മ​ണ​ൽ നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ത്ത​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ൽ ഫ​യ പൂ​ർ​ണ​മാ​യും അ​ട​ച്ച​തെ​ന്ന് ഷാ​ർ​ജ പോലീസ് ജ​ന​റ​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.