ജിസിസി ലെ ആദ്യ അന്താരാഷ്ട്ര ഹോക്കി വനിതാ ടൂർണമെന്റ് ഒമാനിൽ സംഘടിപ്പിക്കുന്നു,ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ഒമാൻ: ജി സി സി യിലെ തന്നെ ആദ്യ അന്താരാഷ്ട്ര ഹോക്കി വനിതാ ടൂർണമെന്റിനായി ഒമാൻ ഹോക്കി അസോസിയേഷൻ തയ്യാറെടുക്കുന്നു.ടൂർണമെന്റിന്റെ ആദ്യ പതിപ്പ് 2023 നവംബർ 24, 25, 26 തീയതികളിൽ മസ്‌കറ്റിലെ ബൗഷർ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്‌സിൽ നടക്കുമെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ അറിയിച്ചു.ഇന്ത്യയിൽ നിന്ന് മൂന്ന് ടീമുകളും , ദുബായ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോ ടീമും , ഒമാനിൽ നിന്ന് മൂന്ന് ടീമുകൾ അടക്കം എട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും..ഈ 8 ടീമുകൾ മറ്റെല്ലാ ടീമുകൾക്കെതിരെയും കളിക്കും. ആദ്യ നാല് ടീമുകൾ സെമിഫൈനലിന് യോഗ്യത നേടും.ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഹോക്കിക്ക് പിന്തുണ നൽകുന്ന ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ക്ലബായ യു ടി എസ് സി യുടെ പിന്തുണയും ഈ ടൂർണമെന്റിനുണ്ട്.ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ മർവാൻ ജുമാ അൽ ജുമ , ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയുടെ ഭാര്യ ദിവ്യ നാരംഗ്. എന്നിവർ ഒമാൻ ഒളിപിക്‌സ് അസോസിയേഷൻ മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.