കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് കർണാടക കുടക് സ്വദേശിയായ നാദിറയെയാണ് ഭർത്താവ് റഹീം തീകൊളുത്തി കൊലപ്പെടുത്തിയത്.ഇതിനുശേഷം സ്വയം കഴുത്തറത്ത് റഹീം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തിൽ പിന്നിലെന്നാണ്പോലീസ് നിഗമനം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.ഭാര്യ മർദിച്ച കേസിൽ മൂന്ന് തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിലിൽ നിന്നറങ്ങിയത്.