മനാമ : ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളെക്കുറിച്ച് ഹുമൈദാൻ അംബാസഡറോട് വിശദീകരിച്ചു, കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിന് തൊഴിൽ നിയമനിർമ്മാണം നവീകരിക്കുകയും സാമൂഹിക സംരക്ഷണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ചർച്ച ആയി . ഇന്ത്യൻ തൊഴിലാളികളെയും ബഹ്റൈനിലെ വികസന പ്രക്രിയയിലെ പങ്കാളിത്തത്തെയും മന്ത്രി പ്രശംസിച്ചു.നിക്ഷേപ സൗഹൃദ അന്തരീക്ഷം സ്ഥാപിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അംബാസഡർ രാജ്യത്തെ പ്രശംസിച്ചു, സഹകരണം ശക്തിപ്പെടുത്താനുള്ള രാജ്യത്തിന്റെ താല്പര്യവും അംബാസിഡർ അറിയിച്ചു