കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത,നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി :സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ടും . നാളെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.