പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യൂ.എ.യിലെ ഇന്ത്യൻ എംബസി

അബുദാബി: പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി. യൂ.എ.യിലെ ആക്ടിങ് അംബാസിഡർ എ അമർനാഥുമായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. ഇന്ത്യൻ തൊഴിലാളികൾ യൂ.എ.യിൽ മരണപ്പെടുമ്പോൾ ബ്ലഡ് മണിയും മറ്റും ബന്തുക്കൾക്കു കൈമാറാനായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും നിന്നും ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണി തുടങ്ങിയവ കിട്ടുന്നതിനും മറ്റും പല ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിനായി പ്രവാസി ലീഗൽ സെല്ലിന്റെ സഹകരണം ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നാൽ സാദ്ധ്യമായ പ്രശ്‌നപരിഹാരം ഉടനടി ഉണ്ടാവുമെന്നും ഇന്ത്യൻ എംബസി. യൂ.എ.യിലെ ആക്ടിങ് അംബാസിഡർ എ അമർനാഥ് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾക്ക് ഉറപ്പു നൽകി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി. എൻ. കൃഷ്ണകുമാർ, അബുദാബി ചാപ്റ്റർ അധ്യക്ഷൻ ചന്ദ്രസേനൻ ജയപാൽ സെക്രട്ടറി മാത്യു വർഗീസ് തുടങ്ങിയവരാണ് പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ചത്. മറ്റുരാജ്യങ്ങളിലിമുള്ള ഇന്ത്യൻ എംബസികളുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും പ്രവാസികളുടെ നിയമശാക്തീകരണത്തിനായി ശക്തമായി ഇടപെടുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു പറഞ്ഞു.