തിരുവനന്തപുരം :കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത മത്സ്യകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് എണ്‍പത്തിയേഴ് അടി നീളവും ഇരുപത്തഞ്ചടി ഉയരവുമുള്ള കോണ്‍ക്രീറ്റ് ശില്‍പം.1990 ല്‍ വിനോദസഞ്ചാര വകുപ്പാണ് കാനായിയെ ശില്‍പമൊരുക്കാന്‍ നിയമിച്ചത്. പ്രതിഫലം വാങ്ങാതെയാണ് കാനായി ഈ സൃഷ്ടി പൂര്‍ത്തിയാക്കിയത്. 1992 ല്‍ സാഗര കന്യക നിർമാണം പൂര്‍ത്തിയായി.ശില്‍പം അശ്ലീലമെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചിരുന്നു എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഇടപെട്ട് ശില്‍പം പൂർത്തിയാകുകയായിരുന്നു . ശില്പത്തിന്റെ ഭംഗി നശിപ്പിക്കും വിധം ലോക്ഡൗൺ കാലത്ത് സ്ഥാപിച്ച ഹെലിക്കോപ്ടര്‍ നീക്കം ചെയ്യണമെന്ന കാനായിയുടെ ആവശ്യം വിനോദസഞ്ചാര വകുപ്പ് ഇതുവരെ മുഖവരയ്ക്ക് എടുത്തിട്ടില്ല.