തിരുവനന്തപുരം: അരുവിക്കരയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി രേഷ്മ (23) മരണപ്പെട്ടത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് സംഭവം.കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മയും അരുവിക്കര മുളിലവിൻ മൂട് സ്വദേശി അക്ഷയും ജൂൺ 12 നാണ് വിവാഹിതരായത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.