ബഹ്റൈൻ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ ഭദ്രാസനത്തിൽപെട്ട ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെസഹ പെരുന്നാൾ ആചരിച്ചു. മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത വി. കുർബ്ബാനക്കും ശുശ്രൂഷകൾക്കും പ്രധാന കാർമ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. തോമസ് ഡാനിയേൽ ആലഞ്ചേരി എന്നിവർ സഹകർമ്മികർ ആയിരുന്നു.28 വ്യാഴം വൈകിട്ട് 6 മണി മുതൽ കാൽകഴുകൽ ശുശ്രൂഷയും, 29 വെള്ളി രാവിലെ 7 മണി മുതൽ സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വച്ച് ദുഃഖവെള്ളി ശുശ്രൂഷകളും, 30 ശനി വൈകിട്ട് 6 മുതൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളും അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുമെന്ന് വികാരി ഫാദർ സുനിൽ കുര്യൻ, സഹ വികാരി ഫാദർ ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ അറിയിച്ചു.