ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ പുതുനേതൃത്വം

ബഹ്‌റൈൻ : വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലി എന്ന കായിക മത്സരത്തെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയ്തിനിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ സെഗയയിൽ ഉള്ള  ഐ മാക് ബി എം സി യിൽ  വച്ച് കൂടിയ യോഗത്തിൽ 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി ശ്രീ ഫ്രാൻസിസ് കൈതാരത്ത്, പ്രസിഡൻറ് ശ്രീ രതിൻ തിലക്, സെക്രട്ടറി ശ്രീ ശ്രീലേഷ് അനിയേരി, ട്രഷറർ ശ്രീ പ്രിൻസ് ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീ ഷാനു മേപ്പയ്യൂർ, ജോയിന്റ് സെക്രട്ടറി ശ്രീ അനസ് മുഹമ്മദ്, ടൂർണമെന്റ് കോർഡിനേറ്റർ ശ്രീ ഷജിൽ ആലക്കൽ, സഹ.കോർഡിനേറ്റർ ശ്രീ സജി പുലിയപ്പാറ, മെമ്പർഷിപ് സെക്രട്ടറി ശ്രീ ബോണി മുളപ്പാംപള്ളിൽ, എക്സ് ഒഫിഷ്യ ശരത്ത്, റഫറിയിങ് പാനൽ ശ്രീ പ്രസന്നകുമാർ, ശ്രീ രമേശ്, ശ്രീ അനൂപ് മാത്യൂ, ശ്രീ ബിബു എം ചാക്കോ,ശ്രീ റെജിൽ ബാബു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ശ്രീ.ജസിൽ ഹരിദാസ്, ശ്രീ ധനേഷ്, ശ്രീ ബബീഷ്, ശ്രീ ജ്യോതിഷ്, ശ്രീ അജിത്, ശ്രീ ഉണ്ണിക്കുട്ടൻ, ശ്രീ വിമൽ, ശ്രീ ഷിബിൻ, ശ്രീ അഖിൽ, ശ്രീ വിഷ്ണു, ശ്രീ അഭിലാഷ്,എന്നിവരെയും തെരഞ്ഞെടുത്തു.