വ്യാജ രേഖകൾ ചമച്ച് കെ എസ് എഫ് ഇയിൽ നിന്ന് 7 കോടി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

കൊച്ചി :കെ എസ് എഫ് ഇ കോഴിക്കോട് ടൗൺ, ഈങ്ങാപ്പുഴ ബ്രാഞ്ചുകളിൽ നിന്നായി വ്യാജ രേഖകൾ നിർമിച്ച് 7 കോടി രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ് കോഴിക്കോട് – താമരശ്ശേരി പോലീസ് പിടിയിലായത്. ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടിക്കാൻ സാധിച്ചത്. കർണാടകയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പ്രതിയെ പിടികൂടിയത്.ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന വിവരങ്ങളെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ബിനാമികളെ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ബിനാമികളെ ചിട്ടിയിൽ ചേർക്കുകയും ഈടിനായി ബിനാമികളുടെ പേരിൽ ഭൂമിയുടെ വ്യാജ രേഖകൾ തയ്യാറാക്കി സമർപ്പിക്കുകയുമായിരുന്നു. വില്ലേജ് ഓഫീസുകളുടെ സീൽ നിർമ്മിച്ച് വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, പ്ലാൻ, ആധാരം എന്നിവ നിർമിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.