മനാമ: ഇന്ത്യൻ രൂപയുടെ വില വീണ്ടും ഇടിഞ്ഞു ഒരു ബഹ്റൈൻ ദീനാറിന് 210രൂപ എന്ന നിലയിൽ വിനിമയനിരക്ക് എത്തി. രൂപയുടെ മൂല്യ ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് അനുകൂലമല്ലെങ്കിലും കൂടുതൽ തുക നാട്ടിൽ അയക്കാൻ കഴിയുന്ന സന്തോഷത്തിലാണ് ബഹറിനിലെ ഇന്ത്യൻ പ്രവാസികൾ ഒരു ഡോളറിന് 79.63 എന്ന നിലയിയാണ് രൂപയുടെ കഴിഞ്ഞ ദിവസത്തെ നിരക്ക് . ചൊവ്വാഴ്ചത്തേക്കാൾ മൂന്നു പൈസയുടെ ഇടിവാണുണ്ടായത്. ഓഹരി വിപണിയിലെതകർച്ചയാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം.ഈ വർഷം ആദ്യം മുതൽ ആരംഭിച്ച മൂല്യത്തകർച്ചഫെബ്രുവരി 20ന് യുക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതോടെയാണ് മൂല്യത്തകർച്ച കൂടിയത് . ഫെബ്രുവരി 21ന് ഡോളറിനെതിരെ 74.49 എന്ന നിലയിൽനിന്നാണ് ബുധനാഴ്ച 79. 63 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തിയത്. വിദേശനിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റവും വില ഇടിയാൻ കാരണമായി. കഴിഞ്ഞ ആറു മാസത്തിനിടെ 2.32 ട്രില്യൺരൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾഏറെയുള്ള കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം എത്താനും സാഹചര്യമാകും . വിദേശത്തുനിന്ന് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. എന്നാൽ, കോവിഡ്-19 പ്രതിസന്ധിയുടെപശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള പണത്തിന്റെ അളവിൽകുറവുണ്ടായി.എന്നാൽ ഇനി ആ അവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു .