വേൾഡ് മലയാളി കൗൺസിൽ കായിക മേളയുടെ സ്പോട്ട്സ് ഡേ ഫ്ലാഗ് കൈമാറി

ദമാം : വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് റീജിയൺ കായിക മേളയുടെ ഭാഗമായി സ്പോട്ട്സ് ഡേ ഫ്ലാഗ് മുഖ്യ രക്ഷാധികാരി മൂസ കോയയിൽ നിന്നും അൽഖോബാർ പ്രൊവിൻസിന് വേണ്ടി പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർ  അജീം ജലാലുദീൻ, മിഡിൽ ഈസ്റ്റ് റീജിണൽ  സ്പോർട്സ് കോർഡിനേറ്റർമാരായ  താജു അയ്യാരിൽ, ഷംല നജീബ് എന്നിവർ ഏറ്റു വാങ്ങി.ദമ്മാം റെഡ് പോട്ട് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊവിൻസിലെ മറ്റു ഭാരവാഹികളായ അഷറഫ് ആലുവ, അഭിഷേക് സത്യൻ, ദിനേശ്, അപ്പൻ മേനോൻ, നവാസ് സലാഹുദീൻ, ഷനൂബ് മുഹമ്മദ്, ദിലീപ് കുമാർ, ഗുലാം ഫൈസൽ, ഉണ്ണി കൃഷ്ണൻ, നിഷാദ്, അനു ദിലീപ്, അർച്ചന അഭിഷേക്, രഞ്ജു, ഷിമൽ, നിസാം, സിറാജുദ്ദീൻ, അനസ് തമ്പി എന്നിവർ പങ്കെടുത്തു.