ബഹ്‌റൈൻ : ഇന്ധനം മോഷ്ടിച്ച കേസിൽ മൂന്നു ഏഷ്യൻ വംശജർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ അപ്പീൽസ് കോടതിആറുമാസത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത് , ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും എണ്ണായിരത്തി എണ്ണൂറ് ബഹ്‌റൈൻ ദിനാർ വിലയുള്ള ഡീസൽ മോഷ്ടിച്ച കേസിലാണ് ഇവരുടെ ശിക്ഷ കോടതി ശരി വച്ചത്.
കമ്പനിയിലെ മറ്റ് ജീവനക്കാർ പോലീസിൽ പരാതി നല്കിയതിനെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഇവർ കുറ്റം ചെയ്തതായി തെളിഞ്ഞത്. ഉപയോക്താക്കൾക്കായി കമ്പനിയിൽ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്ന ട്രക്കിൽ നിന്നുമാണ് ഇവർ ഡീസൽ മോഷ്ടിച്ചത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് . മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടിട്ടുണ്ട്.