കാനഡ : പഞ്ചാബ് സ്വദേശി സത്വീന്ദര് സിങ് (28) ആണ് കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവെപ്പിനെ തുടർന്ന് മരണമടഞ്ഞത് . ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു സത്വീന്ദര് സിങ് . തിങ്കളാഴ്ച ആയിരുന്നു വെടിവെപ്പ് നടന്നത് .
അതിനെ തുടര്‍ന്ന് ഹാമില്ട്ടണ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഇതോടെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. 40 വയസ്സുള്ള സീന്‍ പെട്രി എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ആദ്യം മിസിസോഗയില്‍ വെച്ച് ടൊറണ്ടൊ പൊലീസിലെ ഒരു കോണ്‍സ്റ്റബളിനെ വെടിവെച്ചു കൊന്ന ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും പിന്നീട് മില്‍ട്ടനിലെത്തി അദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പിന്റെ ഉടമയായ ഷക്കീല്‍ അഷ്റഫ് (38) എന്നയാളിനെയും വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതേ വര്‍ക്ക് ഷോപ്പില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുകയായിരുന്ന സത്വീന്ദര് സിങിനും വെടിയേറ്റത് . അക്രമിയെ പിന്തുടർന്ന പോലീസ് സുരക്ഷാ മുൻ നിർത്തി ഹാമില്‍ട്ടനില്‍ വച്ച് പ്രതിയെ വധിക്കുകയായിരുന്നു