മനാമ: നവംബർ 12ന് നടക്കുന്ന പാർലമെൻറ്, മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാനദിവസം 21 ബുധനാഴ്ചയാണ് . വോട്ടർമാർ പട്ടിക പരിശോധിച്ച് പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഇലക്ഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു .
വലിയ കെട്ടിടങ്ങളിൽ ചുവപ്പുനിറത്തിൽ ദീപാലങ്കാരമൊരുക്കിയാണ് തെരഞ്ഞെടുപ്പിന്റെ വിവരം ജനങ്ങളിലേക്ക് എത്തിക്കുക . ‘ഞങ്ങൾ ബഹ്റൈനുവേണ്ടി വോട്ട് ചെയ്യുന്നു’ എന്ന മുദ്രാവാക്യം പ്രദർശിപ്പിക്കുകയും പൊതുനിരത്തുകളിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണ ബാനറുകൾ സ്ഥാപികുകയും ചെയ്യ്തിട്ടുണ്ട്.
മുനിസിപ്പൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബഹ്റൈനിൽ സ്വന്തം പേരിൽ സ്വത്തുള്ള പ്രവാസികൾക്കും വോട്ട് ചെയ്യാൻ സാധിക്കും .എല്ലാ ഗവർണറേറ്റുകളിലും സ്ഥാപിച്ചിട്ടുള്ള സൂപ്പർവിഷൻ സെൻററുകളിലും www.vote.bh/ar/eServices.html എന്ന വെബ്സൈറ്റ് വഴിയും വോട്ടർപട്ടിക പരിശോധിക്കാം