മെട്രോയുടെ ശേഷി വർധിപ്പിക്കാൻ യാത്രാ നിയന്ത്രണം

ദോഹ∙ ലോകകപ്പിൽ സുഗമ യാത്ര ഒരുക്കുന്നതിനായി ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. നടപടി ഈ മാസം 11 മുതൽ പ്രാബല്യത്തിൽ.ഡിസംബർ 22 വരെ മെട്രോയിൽ സ്റ്റാൻഡേഡ് ക്ലാസുകൾ മാത്രമാണ് ഉണ്ടാകുക. ഗോൾഡ്, ഫാമിലി ക്ലാസുകൾ സ്റ്റാൻഡേഡ് ക്ലാസ്സുകളാക്കി മാറ്റും. ദോഹ മെട്രോയുടെ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി 37 സ്‌റ്റേഷനുകളാണുള്ളത്. 7 ട്രാം സ്‌റ്റേഷനുകളും ഖത്തർ റെയിലിന്റെ കീഴിലുണ്ട്. ലോകകപ്പിനായി ദോഹ മെട്രോ, ട്രാം സർവീസുകൾ 21 മണിക്കൂറാക്കി നീട്ടിയിട്ടുണ്ട്. ലോകകപ്പ് തുടങ്ങുന്നതോടെ ദിവസവും രാവിലെ 6.00 മുതൽ പിറ്റേന്ന് പുലർച്ചെ 3.00 വരെയായിരിക്കും സർവീസ് നടത്തുക.