യൂ എ ഇ : ഈദുൽ ഫിത്തർ അവധി

ദുബായ് : യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് പ്രകാരം റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് ഈദ് അൽ ഫിത്തർ അവധി . ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായറാഴ്ച വരെ അവധി ദിനങ്ങളായിരിക്കും. ഈദ് തീയതികൾ സ്ഥിരീകരിക്കാൻ യുഎഇയുടെ ചാന്ദ്ര നിരീക്ഷണ കമ്മിറ്റി റമദാൻ 29ന് യോഗം ചേരുമെന്നും അറിയിച്ചു . ഏപ്രിൽ 24 തിങ്കളാഴ്ച പ്രവർത്തി ദിനമായിരിക്കും.ഈദിന്റെ ആദ്യ ദിനം ഏപ്രിൽ 21 വെള്ളിയാഴ്ച അൽ ഫിത്തർ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ അറിയിച്ചു.