യുഎഇ; ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളില്‍ ഇളവ്

അബുദബി: ദുബായ് 52-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. നവംബർ ഒന്ന് വരെയുള്ള ഗതാഗത പിഴകൾക്കും ഇളവുണ്ടാകും. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴയിൽ ഇളവുണ്ടായിരിക്കുന്നതാണ്. ‌റാസൽഖൈമയിൽ പൊതുപിഴകൾക്കും 50 ശതമാനം ഇളവ്നൽകിയിട്ടുണ്ട്.