ലണ്ടന്‍: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം. ഇത്തവണ മരണം അപഹരിച്ചത് പിഞ്ചുകുഞഅഞിനെ. ബര്മിങ്ഹാമിനടുത്തുളള വൂള്‍വര്‍ഹാംപ്ടണിലെ മലയാളി ദമ്പതികളുടെ പൂര്‍ണ ആരോഗ്യവതിയായിരുന്ന മാലാഖകുഞ്ഞിനെയാണ് മരണം തട്ടിയെടുത്തത്. പിറവം നെച്ചൂര്‍ സ്വദേശികളായ ജോര്‍ജ്-ആശ ദമ്പതികളുടെ മൂന്ന് മാസം പ്രായമുളള മകളാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ജോലിക്ക് പോകാനിറങ്ങിയ പിതാവ് ജോര്‍ജ് കുഞ്ഞിന് സുഖമില്ലെന്ന് കണ്ട് ഉടന്‍ ആംബുലന്‍സ് വിളിച്ച് വരുത്തി. എന്നാല്‍ ആംബുലന്‍സ് എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ജീവന് പറന്നകന്നു. മരണ കാരണം വ്യക്തമായിട്ടില്ല. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം വിട്ട് നല്‍കും. അതിന് ശേഷമേ സംസ്കാരത്തെക്കുറിച്ച് തീരുമാനമാകൂ. ജോര്‍ജിനും ആശയ്ക്കും മൂന്ന് കുട്ടികളാണുളളത്. ഇതില്‍ ഏറ്റവും ഇളയ കുഞ്ഞാണ് മരിച്ചത്. മകളുടെ വേര്‍പാടില്‍ സാന്ത്വനവുമായി മലയാളി സമൂഹം ജോര്‍ജിന്റെ കുടുംബത്തിലേക്ക് എത്തുന്നുണ്ട്.