വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു

ബഹ്‌റൈൻ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു . ട്രിവാൻഡ്രം നൈറ്റ്സ് 2024 നാട്ടിലെ ഉത്സവപറമ്പിലെ കാഴ്ചകൽ ബഹറൈ നിൽ പുനരാവിഷ്കരിച്ചു പ്രവാസികളുടെ ഗൃഹാതുരത ഉണർത്തുന്ന രീതിയിൽ തെയ്യം ചെണ്ട മേളം തുടങ്ങി വിവിധ നാടൻ കലാ കായിക മത്സരങ്ങളാൽ വ്യത്യസ്തമായ രീതിയിൽ ആണ് ഇത്തവണ വോയിസ് ഓഫ് ട്രിവാൻഡ്രം ഈദ് ഈസ്റ്റർ വിഷു ആഘോഷം നടത്തിയത് മൂന്നൂറിൽ അധികം അംഗങ്ങൾ പങ്കെടുത്ത ഈ ഉത്സവം വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് ഉത്ഘാടനം ചെയ്തു ഉത്സവ കമ്മിറ്റി കൺവീനർ മനോജ് വർക്കല,സെക്രട്ടറി അരവിന്ദ് വനിതാ വിഭാഗം പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.