ബഹ്റൈൻ : ഉഗാണ്ടൻ തലസ്ഥാനമായ കമ്പാല ആതിഥേയത്വം വഹിക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തങ്ങളുടെ പൊതു അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പുറമെ ബഹ്റൈൻ-ഇന്ത്യ സൗഹൃദവും സഹകരണ ബന്ധവും ഇരു മന്ത്രിമാരും ചർച്ച ചെയ്തു കൂടാതെ പരസ്പര പരിഗണനയുള്ള പ്രാദേശിക പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.