വാട്ട്‌സാപ്പ് ലോക്ക് ചാറ്റ് ഫീച്ചർ

ലോക്ക് ചാറ്റ് ഫീച്ചറുമായി വാട്ട്‌സാപ്പ്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ സാധിക്കും . . ഇതിന് പ്രകാരം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രിക്കാനാവും .ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകില്ല എന്ന പ്രത്യേകതയും നിലനിൽക്കുന്നു . അത്തരം ഫയൽ ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ സാധിക്കു . അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്. അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോണിൽ കടക്കാൻ ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്നവരോട് ആവശ്യപ്പെടും. ആൻഡ്രോയിഡ് ബീറ്റ യിൽ ആണ് പുതിയ മാറ്റം പരീക്ഷിക്കുന്നത്.