എന്ത് കൊണ്ട് Body Shaming ?

Article By : Dr.Shemily P John

സ്ത്രീ വാദി , സമത്വവാദി എന്നുള്ള എന്റെ എല്ലാ അവകാശവും വെച്ച് ഉള്ള അവലോകനും ആണ്, വസ്ത്ര ധാരണത്തിന്റെ ഈ നിബന്ധനകൾ.നമ്മുടെ ഏറ്റവും വലിയ വാദമാണ്, എന്റെ ശരീരം എനിക്ക് സൗകര്യം ഉള്ള വേഷം. ഇട്ടില്ലേലും അതെന്റെ കാര്യം എന്നുള്ളത്. സ്ത്രീ സമത്വ വാദത്തിന്റെ പ്രകടന പത്രിക പോലും ഇതിലാണന്നു തോന്നും കേരളയത്തിന്റെ പോക്ക് കണ്ടാലും. സ്ത്രീകളുടെയും പുരുഷൻമാരുടെയും തലച്ചോറും, ഹോർമോൺസ്, സെക്സ് ഡ്രൈവ്സ് ഇവ എല്ലാ തീർത്തും വ്യത്യസ്തം ആയതു കൊണ്ടാണ് ഈ ചിന്ത. വെറും ഷൂസ് ഇടാത്ത ഒരു ഫോട്ടോ കണ്ടിട്ട്, കാല്പാദത്തിനോട് അഭിനിവേശം പ്രകടിപ്പിച്ച ആണുങ്ങളെ എനിക്കറിയാം. കൈവിരലുകളോട് കാമം തോന്നുന്ന വ്യക്തികൾ. അങ്ങനെ ആണെങ്കിൽ, മറ്റു ശരീര ഭാഗങ്ങൾ തുറന്നു കാണുമ്പോൾ തീർച്ചയായും പ്രണയവും അതിനപ്പുറം തോന്നലുകളും ആർക്കും തോന്നും, അത് ഈ പറയുന്ന ആൺ ജന്മങ്ങളുടെ മുൻപ് പറഞ്ഞത് പോലെ പ്രേത്യേകതൽ ആണ്. അവരെ അങ്ങനെ സൃഷ്ട്ടിച്ചുഇരിക്കുന്നു എന്ന് പറയുന്നതാവും നല്ലതു. മിക്കവാറും മാന്യതയുള്ളവർ ഈ വക വികാരങ്ങൾ കണ്ട്രോൾ ചെയ്യാനുള്ള കഴിവുണ്ട് എന്ന് മാത്രം. സ്ത്രീകൾക്ക് ഇത് മനസ്സിലാവാത്തത്, അവർക്കു പ്രണയത്തിനും, വാക്കുകൾക്കും മാത്രം കൊണ്ടേ എന്ത് ഇന്റിമേറ്റ് ഫീലിങ്ങ്സ് ഉണ്ടാവു എന്നത് കൊണ്ടാണ്.ഇനി സംസ്ക്കാരവും, മാന്യതും എന്ത് തരം വികാരങ്ങളെയും സ്റ്റെബിലൈസ് ചെയ്യും എന്നിരിക്കട്ടെ,ഇതൊന്നും ഇല്ലാത്ത അവസ്ഥയിൽ ഉള്ള ഒരാൾ പ്രൊവോക്ക് ആകുക സാധ്യമല്ലേ ?വെസ്റ്റേൺ രാജ്യങ്ങളിലെ സംസ്കാരവും, മൈൻഡ് സെറ്റ് ഒന്നും അല്ലല്ലോ നമ്മുടെ നാട്ടിൽ ?എന്തോ ഇനി എന്തൊക്കെ പറഞ്ഞാലും, exposed ആയിട്ടുള്ള ഒരു സ്ത്രീയെ കണ്ടാൽ , അംഗീകരിക്കാൻ പറ്റുന്നില്ല . വൽഗർ ആയിട്ട് തെന്നെ തോന്നിപ്പോവുന്നു. ഇതിനിടെയിൽ, നമ്മുക്കെല്ലാം അറിയാം നമ്മുടെ തന്നെ ഉള്ള അനിമൽ ഇൻസ്റ്റിങ്ക്ടസ് . എത്ര എലൈറ്റ് ആയിട്ടുള്ള വ്യക്തികളും തീർത്തും പ്രൈവറ്റ് ആയുള്ള നിമിഷങ്ങളിൽ വെറും സാധാരണ അതിലും താഴെ പോവും എന്ന് നമ്മുക്ക് തന്നെ അറിയാം.പ്രത്യേകത എന്താണെന്നു വെച്ചാൽ, മുക്കാലും ശരീരം മറച്ചിട്ടുള്ള സ്ത്രീകൂടെ ഇടയിൽ ഒത്തിരി എക്സിബിറ്റേഡ് ആയിട്ടുള്ള ഒരു സ്ത്രീ വല്ലാതെ ആകർഷിക്കപ്പെട്ടു പോകും. ഒന്ന് തൊടാനുള്ള ആകാംഷ ഒരു പക്ഷെ അതിരു കടന്നേക്കാം. വിദ്യാസമ്പന്നരിൽ ഈ വക വികാരങ്ങളെ തിരിച്ചറിയാനും, നിയന്ത്രിക്കാനും ഒരു പരിധി വരെ കഴിയും അതും എന്തെങ്കിലും ഇൻടോക്സിക്കേഷനിൽ പറ്റിയില്ല താനും. ഇന്ത്യ, അഫ്റ്റിക്ക, പാക്കിസ്ഥാൻ തുടങ്ങിയ ടെവേലോപിങ് രാജ്യങ്ങളിൽ ഈ പ്രതീക്ഷ അരുതു . മജോറിറ്റി ഇപ്പോഴും ഒരു സ്ത്രീയെ സെക്സ് ഒബ്ജക്റ്റ് ആയി മാത്രം മനസ്സിലാക്കുന്നത് കൊണ്ടും. അതെല്ലാം ഇരിക്കട്ടെ, പുരുഷന്മാർ മാന്യമായി വസ്ത്രം ധരിക്കാൻ ശ്രെദ്ധിക്കുന്ന ഒരു നാട്ടിൽ, ഇത്രെയും സ്‌പോസ്ഡ് ആയിട്ട് ഒരു സ്ത്രീയെ കാണുന്നത് അരോചകമല്ലേ?എക്സിബിഷനിസം ആണായാലും പെണ്ണായാലും എന്റെ കണ്ണിൽ മാന്യത അല്ല. മാനസികം ആണ്…..