സൗജന്യ ചെക്ക് ഇൻ ബാഗേജുമായി ഒമാൻ എയർ

മസ്കറ്റ്: സേവന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഒമാൻ ഇന്ത്യയടക്കം പ്രധാന റൂട്ടുകളിൽ സൂപ്പർ സേവർ ഫെയറിൽ സൗജന്യ ചെക്ക് ഇൻ ബാഗേജ് പ്രഖ്യാപിച്ചു.ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, കെയ്റോ, മനില, ദാറുസ്സലാം, ബാഗ്ദാദ്, സാൻസിബാർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ‘സൂപ്പർ സേവർ’ ഫെയറിൽ 20 കിലോ ചെക്ക്-ഇൻ ബാഗേജ് കൊണ്ടുപോവാം. മുമ്പ് ഈ ഫെയറിൽ ഹാൻഡ് ബാഗേജ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ഇതേ റൂട്ടുകളിൽ ‘കംഫർട്ട്’ ഫെയറിൽ 30 കിലോയും ‘ഫ്ലെക്സ്’ ഫെയറിൽ 40 കിലോയും ചെക്ക്-ഇൻ ബാഗേജ് അനുവദിച്ചിട്ടുണ്ട്.