ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ട യൂസഫ് അലിയെത്തി

yousifali 2ലണ്ടന്‍: മലയാളികള്‍ ജന്‍മനാടിനോടും ജീവിക്കുന്ന നാടിനോടും ഒരുപോലെ സ്‌നേഹം ഉള്ളവരായിരിക്കണമെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫ് അലി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ മലയാളി സമൂഹവുമായി സംവദിക്കാന്‍ ഹൈക്കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജന്‍മനാടിന്റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളില്‍ പ്രവാസി മലയാളികള്‍ കഴിയുന്നതുപോലെ സഹകരിക്കണം. അദ്ദേഹം പറഞ്ഞു.വിദേശ രാജ്യങ്ങളിലെ മികച്ച കുടിയേറ്റസമൂഹമാണ് മലയാളികള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെ.യിലെ ഏറ്റവും വലിയ മലയാളി നിക്ഷേപകനായ യൂസഫ് അലിയുടെ സാന്നിധ്യമായിരുന്നു ഹൈക്കമ്മീഷനിലെ യോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ദുബായില്‍ നിന്നും എത്തിയ അദ്ദേഹത്തെ ഹൈക്കമ്മീഷണര്‍ വൈ.കെ. സിന്‍ഹ പ്രത്യേകം അഭിനന്ദിച്ചു.ഗള്‍ഫ് നാടുകളില്‍ മലയാളികളുടെ ഏറ്റവും വലിയ തൊഴില്‍ദാതാവും മലയാളികളുടെ ശബ്ദവുമായ എം.എ യൂസഫ് അലിയുടെ നിരവധി സ്ഥാപനങ്ങളാണ് ലണ്ടനിലുളളത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ അഞ്ഞൂറ് കോടി മുതല്‍ മുടക്കി അദ്ദേഹത്തിന്റെ ലണ്ടനിലെ നിക്ഷേപത്തിന് തുടക്കം കുറിച്ച യൂസഫ് അലി സഹസ്ര കോടികളുടെ നിക്ഷേപങ്ങളാണ് ലണ്ടനില്‍ നടത്തിയിട്ടുള്ളത്. മലയാളികള്‍ക്ക്‌വേണ്ടിയുള്ള യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹം മലയാളി സമൂഹത്തോടുള്ള തന്റെ സ്‌നേഹവും കരുതലും പ്രകടിപ്പിക്കുകയായിരുന്നു.ഹൈക്കമ്മീഷണര്‍ വൈ.കെ.സിന്‍ഹ ആമുഖ പ്രഭാഷണം നടത്തി. ഇത്തരം യോഗങ്ങള്‍ കൂടുതല്‍ വിളിച്ചു ചേര്‍ക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മലയാളി സമൂഹത്തിന്റെ ഉപഹാരം ഹൈക്കമ്മീഷണര്‍ക്ക് ടി.ഹരിദാസ് കൈമാറി. യുകെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡോ. രാമചന്ദ്രന്‍ – ബ്രിസ്റ്റോള്‍ ലബോറട്ടറീസ്, ഫിലിപ്പ് എബ്രഹാം – ഡെപ്യൂട്ടി മേയര്‍ ലൗട്ടന്‍, ക്രോയിഡോണിലെ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍മാരായ ജോസ് അലക്‌സാണ്ടര്‍, ടോം ആദിത്യ, റോജിമോന്‍ വര്‍ഗ്ഗീസ് യുക്മ സെക്രട്ടറി, യുക്മ മുന്‍പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട്, സാംസ്‌കാരിക വേദി കണ്‍വീനര്‍ സീ എ ജോസഫ് നേഴ്‌സസ് ഫോറം പ്രസിഡന്റ് എബ്രഹാം പൊന്നുംപുരയിടം, ഒഐസിസി നേതാക്കളായ എബി സെബാസ്റ്റിയന്‍, ബേബിക്കുട്ടി, ലക്‌സണ്‍ കല്ലുമാടിക്കല്‍, കെസിഡബ്ലുഎ പ്രതിനിധികളായ മംഗളവദനന്‍, സൈമിജോര്‍ജ്, ശശാങ്കന്‍-കെസിഡബ്ലുഎ ട്രസ്റ്റ് ക്രോയിഡോണ്‍, ശ്രീജിത്ത് ശ്രീധരന്‍ -എംഎയുകെ തുടങ്ങി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

yousifali 2